kasaragod local

വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കണമെന്ന്

കാസര്‍കോട്: നെല്ലിക്കട്ടയിലെ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത മൂവ്‌മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മെയ് അഞ്ചിന് രാത്രി എട്ടിനാണ് പൈക്ക ചേനടുക്കയിലെ മുഹമ്മദ് സലാഹുദ്ദീന് ചൗക്കിയില്‍ വച്ച് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച വിദ്യാര്‍ഥിയെ വിദഗ്ധ ചികില്‍സക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച് വിടുതല്‍ ചെയ്തിരുന്നു. എന്നാല്‍ കുട്ടി എത്തപ്പെട്ടത് വ്യാജ ചികില്‍സകന്റെ അടുക്കലാണ്. ഇവിടെ നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എന്‍ എം റിയാസ്, സിയാദ്ദീന്‍ ഇബ്‌നു ഹംസ സംസാരിച്ചു.
Next Story

RELATED STORIES

Share it