വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണ സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം:കോഴിക്കോട് കരിപ്പൂരില്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ സംഭവത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി, കുറ്റക്കാരെ ശിക്ഷിക്കാ ന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രഫഷനല്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട്ടെത്തിയ വിദ്യാര്‍ഥിനി ആതിരയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു താഴെ വീണത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആതിരയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആതിര പഠിച്ചിരുന്ന സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികളുണ്ടായ സാഹചര്യത്തി ല്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ അലി അസ്‌കര്‍ പാഷയെ ചുമതലപ്പെടുത്തി. അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ച് വിവരം നല്‍കും. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. ആതിരയുടെ ചികില്‍സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും അനുവദിക്കില്ല. ഇക്കാര്യം മലപ്പുറം എസ്പിയുമായി സംസാരിച്ചിട്ടുണ്ട്. ആതിരയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടറുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ക്ക് ആതിരയുടെ കുടുംബം നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it