Alappuzha local

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം



കായംകുളം:എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെപീഡിപ്പിക്കാന്‍ ശ്രമിച്ച  കേസാണ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത് . സ്‌കൂളിനകത്തെ  പീഡനശ്രമം  സ്ഥാപനത്തിന്റെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കുമെന്നതിനാലാണ്  കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്്. 25 ന് വൈകുന്നേരം നാല് മണിയോടെയാണ് വിദ്യാര്‍ഥിനിക്ക് നേരെ ക്ലാസ് മുറിയില്‍ പീഡനശ്രമമുണ്ടായത്.സംഭവത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ്  കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. രണ്ടുപേരെ കുറിച്ചുള്ള സംശയം കുട്ടി പോലിസിന് കൈമാറിയിട്ടുണ്ട്.  ഇവിടെയുള്ള സിസി ടിവി ദൃശ്യം പോലിസിന് കൈമാറിയാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.  എന്നാല്‍ സംഭവം അറിഞ്ഞത് മുതല്‍ പ്രതിയെ കണ്ടെത്തുന്നതിന് പകരം കേസ് ഒതുക്കിതീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിവരുന്നത്. സംഭവം പുറത്തുപറയാതിരിക്കാനായി വന്‍ വാഗ്ദാനങ്ങള്‍ വീട്ടുകാര്‍ക്ക് നല്‍കിയതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. പ്ലസ്ടുവരെ ഫീസില്ലാതെ പഠിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കുട്ടിയെപീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന സമീപനം വീട്ടുകാര്‍ സ്വീകരിക്കുകയായിരുന്നു. സംഭവം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനെ അറിയിക്കണമെന്നത് സ്‌കൂളുകാര്‍ ലംഘിച്ചതും നിയമലംഘനമാണെന്ന് ചൂണ്ടികാണിക്കുന്നു.ചൊവ്വാഴ്ച സ്‌കൂള്‍ തുറന്നതിന് ശേഷം സംശയമുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് പോലിസിന്റെ തീരുമാനം എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ഒതുക്കുന്നതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.  മാനേജ്‌മെന്റിലുള്ളഭരണകക്ഷി അനുഭാവികളാണ് ഇതിനായി രംഗത്തുള്ളതെന്ന് പറയപ്പെടുന്നു.സ്‌കൂളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ പറയാന്‍ വേദികളില്ലെന്നുള്ളപരാതിയും രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്നു. 25 ന് വൈകുന്നേരം നാല് മണിയോടെയാണ് 10 വയസുകാരിക്ക് നേരെ പീഡനശ്രമമുണ്ടായത്.  സ്‌കൂള്‍ വിട്ട് പുറത്തിറങ്ങി വാഹനത്തിന് സമീപം എത്തിയശേഷം മരന്നു വച്ച ബാഗ് എടുക്കാന്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.ഈ സമയം അക്രമിയുടെ പോക്കറ്റില്‍ നിന്നും താഴേക്ക് വീണ സാധനം എടുക്കാനായി കൈഅയച്ചപ്പോള്‍ കുതറി രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടി പറയുന്നു.  ഭയന്ന കുട്ടി വീട്ടിലെത്തി   അമ്മയോട് വിവരം പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ സ്‌കൂള്‍ അധികൃതരെ ബന്ധപെട്ടു .എന്നാല്‍  സംഭവ ദിവസം രാത്രിയില്‍  കുട്ടിയുടെ വീട്ടിലെത്തിയ  അധികൃതര്‍ കേസ് ഒതുക്കിതീര്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദ സമീപനം കാരണം സംഭവം നടന്നു  മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലിസില്‍ പരാതി നല്‍കാനായത് സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടും വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ സ്‌കൂളിലേക്ക്  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it