malappuram local

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍



തിരൂര്‍: ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. എടക്കുളം കിഴക്കംമുക്കിലെ കളത്തുംപടി ബാലന്‍ എന്ന അച്ചു ആശാരി ( 52 ) ആണ് പിടിയിലായത്. തിരുനാവായ സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബുദ്ധിവളര്‍ച്ച കുറഞ്ഞ വിദ്യാര്‍ഥിനിക്കു വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തായത്. ബാലനില്‍ നടത്തിയ പരിശോധനയല്‍ പീഡനം നടത്തിയതു ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ കുട്ടിയില്‍ നടത്തിയ കൗണ്‍സിലിങിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയ വിവരം പുറത്തുവന്നത്.പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയില്‍ ഇയാള്‍ക്കെതിേര കേസെടുത്തു.ഒരു വര്‍ഷം മുമ്പ് തിരുനാവായ ഗുഡ്‌ഷെഡ് റോഡരികില്‍ കുടുംബ സമേതം കിടന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിനിയെ പീഡിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
Next Story

RELATED STORIES

Share it