thrissur local

വിദ്യാര്‍ഥിനിയെ അശ്ലീല വീഡിയോ കാണിച്ച് പീഡനശ്രമം: മധ്യവയസ്‌കന്‍ പിടിയില്‍

ചാലക്കുടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിച്ച് പീഡനശ്രമം നടത്തിയ മധ്യവയസ്‌കനെ ചാലക്കുടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ തോമസും സംഘവും അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം കൊന്നക്കുഴി രണ്ടുസെന്റ് കോളനി നിവാസിയായ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്ജ്(42)ആണ് അറസ്റ്റിലായത്.
തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ അയല്‍വാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചശേഷം കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഭയന്ന കുട്ടി ബഹളം വച്ചപ്പോള്‍ ശ്രമം ഉപേക്ഷിച്ചു.
പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ എസ്‌ഐ എ നൗഷാദ്, എഎസ്‌ഐ പി ഡി മുരളീധരന്‍, ബിജു, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it