Kollam Local

വിദ്യാര്‍ഥിനിയുടെ മരണം വിദ്യാര്‍ഥിനിയുടെ മരണം: മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം: കാംപസ് ഫ്രണ്ട്



കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുഴുവന്‍ കുറ്റാവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാംപസ്ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി മാനസിക പീഢനത്തിന് ഇരയായിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതും. ഗൗരിക്ക് നീതി ലഭിക്കണമെന്നും അതിനായി നിയമപരമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കാംപസ്ഫ്രണ്ട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.യാതൊരു മാനദണ്ഡവും പാലിക്കാതെ അധ്യാപകരെ നിയമിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണം. 2013ല്‍ കരുനാഗപ്പള്ളി ശ്രീബുദ്ധാ സെന്‍ട്രല്‍ സ്‌കൂളില്‍ ഷെഫിന്‍ നൗഷാദ് എന്ന വിദ്യാര്‍ഥി മാനേജ്‌മെന്റിന്റെയും അധികൃതരുടെയും അനാസ്ഥ മൂലം മരണപ്പെട്ട സംഭവത്തിലും ഗൗരിയുടേതിന് സമാനമായ കാര്യങ്ങളാണ് അരങ്ങേറിയത്. അന്വേഷണം എങ്ങുമെത്താതെ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാട് അധികാരികളില്‍ നിന്ന് നേരിട്ടിട്ടുള്ളത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ സര്‍ക്കാര്‍ തലങ്ങളില്‍ പ്രത്യേകം അന്വേഷണം നടത്തണമെന്നും മാനേജുമെന്റുകളുടെ വിദ്യാര്‍ഥി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്നും കാംപസ്ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സെക്രട്ടറി ഷിബിന്‍ഷ, അജ്മല്‍ ഭരണിക്കാവ്, കാസിം കൊല്ലം, സുഹൈല്‍ ചത്തിനാംകുളം, അജ്മല്‍ ഹുസൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it