Idukki local

വിദ്യാര്‍ഥിനിയുടെ അവസരം നഷ്ടപ്പെട്ടതായി ആക്ഷേപം: സമയമനുവദിച്ചിരുന്നെന്ന് സംഘാടകര്‍

തൊടുപുഴ: മത്സരങ്ങള്‍ ക്രമീകരിച്ചതിലെ ആസൂത്രണമില്ലായ്മ വിദ്യാര്‍ഥിനിയുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി.തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഗോപികാ വസന്തിന്റെ മാതാപിതാക്കളാണ് മകള്‍ക്ക് കഥകളിക്ക് മത്സരിക്കാന്‍ കഴിയാഞ്ഞത് സമയക്രമീകരണത്തിന്റെ പാളിച്ചയാണെന്ന് പരാതിപ്പെട്ടത്.
ഗോപിക ഭരതനാട്യം, ഓട്ടന്‍തുള്ളല്‍, കഥകളി,മോഹിനിയാട്ടം,കേരള നടനം എന്നീ ഇനങ്ങളിലാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ദിവസം ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ എന്നിവ ഒര സമയത്താണ് നടത്താന്‍ തീരുമാനിച്ചത്.
ഓട്ടന്‍തുള്ളല്‍ വേദിയില്‍ തന്നെ കഥകളിയും നടത്താനായിരുന്നു തീരുമാനം.മത്സരങ്ങള്‍ വൈകിയതു കാരണം ഭരതനാട്യം, കേരളനടനം,ഓട്ടന്‍തുള്ളല്‍ എന്നീ ഇനങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞു.ഭരതനാട്യത്തിന് ഒന്നും,കേരളനടനത്തിന് രണ്ടും,ഓട്ടന്‍തുള്ളലിന് എ ഗ്രേഡും ലഭിച്ചു. എന്നാല്‍ ഏറെ പ്രതീക്ഷയുള്ള കഥകളിക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗോപികയുടെ സങ്കടം.എന്നാല്‍ ഗോപികയ്ക്ക് മത്സരിക്കാന്‍ അവസരമൊരുക്കിയിരുന്നതായി സംഘാടകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it