വിദ്യാര്‍ഥിനിക്ക് ശാരീരികാസ്വാസ്ഥ്യം;പരീക്ഷയെഴുതാന്‍ വനിതാ പോലിസ് തുണയായി
BY kasim kzm12 Dec 2017 4:10 AM GMT
kasim kzm12 Dec 2017 4:10 AM GMT
തൊടുപുഴ: എഞ്ചിനീയറിംഗ് പരീക്ഷ എഴുതുന്നതിന് കോളജിലേയ്ക്കുള്ള യാത്രാമധ്യേ ശാരീരിക അസ്വസ്ഥത തോന്നി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ വിഷമിച്ചു നിന്ന വിദ്യാര്‍ഥിനിയ്ക്ക് തൊടുപുഴയിലെ പോലിസ് വനിതാ ഹെല്പ് ഡസ്ക് തുണയായി. സംഭവം ഇങ്ങനെയാണ്. ബസ്സില്‍ വച്ച് അസ്വസ്ഥത തോന്നിയ പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഡിപ്പോയിലെ വിശ്രമസ്ഥലത്ത് വിശ്രമിക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി കരയാന്‍ തുടങ്ങി. സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് യൂനിഫോം ധരിച്ച ഒരു പെണ്‍കുട്ടി കരയുന്നതു കണ്ടിട്ടും കാര്യം തിരക്കാന്‍ ആര്‍ക്കും മനസ്സു വന്നില്ല. ജീവനക്കാരില്‍ ചിലരാകട്ടെ അടുത്ത വര്‍ഷം പരീക്ഷയെഴുതാമെന്ന ആശ്വാസവാക്കുകളാണ് നല്‍കിയത്. ഇതിനിടെ എറണാകുളത്ത് ചികില്‍സാര്‍ഥം പോകാന്‍ സ്റ്റാന്‍ഡിലെത്തിയ ഒരു യുവാവ് ബസ്സിന്റെ സമയം തിരക്കാന്‍ സ്റ്റേഷന് ഓഫിസിലെത്തി. അപ്പോഴാണ് യൂനിഫോമിട്ട പെണ്‍കുട്ടി കരഞ്ഞു കൊണ്ടവിടെ ഇരിക്കുന്നതു കണ്ടത്. ഇതേക്കുറിച്ച് തിരക്കിയപ്പോള്‍ തലകറക്കം വന്നതാണെന്നും പരീക്ഷ എഴുതാനാവാത്തതു കൊണ്ട് കരയുന്നതാണെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തൊടുപുഴയ്ക്കടുത്തുള്ള കോളജായതിനാല്‍ അതിനുള്ള സൗകര്യം ഒരുക്കാനാവില്ലേയെന്ന് യുവാവ് ചോദിച്ചപ്പോള്‍ ഒരു വര്‍ഷം പോയാലും പരീക്ഷ എഴുതാനാവില്ലെയെന്നായിരുന്നു ചിലരുടെ മറുചോദ്യം. ഉടന്‍ യുവാവ് തൊടുപുഴ പോലിസ് സബ് ഇന്‍സ്പെക്ടര്‍ വി സി വിഷ്ണുകുമാറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വനിതാ ഹെല്പ് ലൈനിലെ വനിതാ പോലിസ് ഉദ്യോഗസ്ഥരായ എഎസ്ഐ സുജാത, ഡബ്ല്യു സിപിഒ ബിന്‍സി ഫൈസല്‍ എന്നിവര്‍ വാഹനവുമായെത്തി പരീക്ഷ തുടങ്ങുംമുമ്പ് വിദ്യാര്‍ഥിനിയെ കോളജിലെത്തിക്കുകയായിരുന്നു. വനിതാപോലിസിന്റെ ഇടപെടല്‍ പെണ്‍കുട്ടിയുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കി. പോലിസിന്റെ സമയോജിതമായ ഇടപെടല്‍ അഭിനന്ദനാര്ഹവുമായി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT