വിദ്യാര്‍ഥിനിക്ക് പീഡനം: മാതാപിതാക്കള്‍ അറസ്റ്റില്‍
BY kasim kzm13 Oct 2018 3:53 AM GMT
kasim kzm13 Oct 2018 3:53 AM GMT
ചാവക്കാട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്വന്തം മകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയും, സംഭവം അറിഞ്ഞിട്ടും വിവരം മറച്ചുവച്ച മാതാവിനെയും ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് സ്വദേശിയായ 35കാരനെയും ഭാര്യയെയുമാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ ലോഫിരാജ്, അബ്ദുല്‍ റഷീദ്, മിഥുന്‍ എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 2015ലാണ് കേസിനാസ്പദമായ സംഭവം. നാട്ടുകാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറി—യിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് പ്രതിയായ പിതാവ് ഒളിവില്‍ പോയി. ഇയാള്‍ പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പോലിസിന്റെ പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കാരിയറായി പ്രവര്‍ ത്തിച്ചിരുന്നതായും പോലിസ് പറഞ്ഞു. വിവരം മറച്ചുവച്ച കുറ്റത്തിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ അഡീഷനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT