വിദ്യാര്‍ഥിനിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്

ചുകണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) സ്ഥിരീകരിച്ചു. മലയോര മേഖലയായ പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. സ്‌കൂളില്‍നിന്നു ബംഗളൂരുവില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയ ശേഷം കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ പരിശോധനയിലാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. കുട്ടിക്ക് ആന്റിടോക്‌സിന്‍ മരുന്ന് എത്തിച്ചുനല്‍കിയതായി കണ്ണൂര്‍ ഡിഎംഒയും ജില്ലാ ആര്‍സിഎച്ച് ഓഫിസറും അറിയിച്ചു. വിദ്യാര്‍ഥിനിക്ക് നേരത്തേ ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ എടുത്തിരുന്നു. പ്രതിരോധശക്തി കുറഞ്ഞതാവാം രോഗത്തിനു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
Next Story

RELATED STORIES

Share it