വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദ്ദനം; വാര്‍ഡന് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍: തന്റെ മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ച രാജ്ബാഗ് സര്‍ക്കാര്‍ സ്‌കൂളിലെ 16 പെണ്‍കുട്ടികളെ വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ചു. സംഭവത്തെതുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു.
ഗുജ്ജാര്‍, ബക്കര്‍വല്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികളാണ് വാര്‍ഡന്റെ മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനമേറ്റ രണ്ടു വിദ്യാര്‍ഥികളുടെ കൈ ഒടിഞ്ഞു. വാര്‍ഡനെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it