Flash News

വിദ്യാര്‍ഥിനികള്‍ക്കായി ഷീ പാഡ് പദ്ധതി : മുഖ്യമന്ത്രി



തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 300 സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിറ്ററി നാപ്കിന്‍, അവ സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാര, ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്റര്‍ എന്നിവ പദ്ധതി വഴി വിതരണം ചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ വനിതാ വികസന കോര്‍പറേഷനാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 114 പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.  ആര്‍ത്തവം പെ ണ്‍കുട്ടികള്‍ക്ക് ശാപമാണെന്ന പൊതുബോധം മാറ്റാനും ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പെണ്‍കുട്ടികള്‍ വളര്‍ന്നുവരാനും പദ്ധതി സഹായിക്കുമെന്ന് മുഖ്യ മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it