Flash News

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X


കണ്ണൂര്‍:കണ്ണൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ പരീക്ഷാ നിബന്ധനകളുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച് അപമാനിച്ച സംഭവത്തില്‍  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും മൂന്നാഴ്ചയ്ക്കകം സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുമുണ്ട്.
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷക്ക് കുഞ്ഞിമംഗലം പിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് അപമാനം നേരിടേണ്ടിവന്നത്. അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ച അധികൃതര്‍ വസ്ത്രത്തിന്റെ നീളമുള്ള കൈ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടിവന്നു.
കടുത്ത നിബന്ധനകളാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാസെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നൂ രക്ഷിതാവ് പരാതിപ്പെട്ടു. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.
Next Story

RELATED STORIES

Share it