Flash News

വിദ്യാര്‍ഥിക്ക് മര്‍ദനം : മുഖ്യമന്ത്രി പളനിസ്വാമിക്ക്കത്തയച്ചു



തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റി ല്‍ പങ്കെടുത്തതിനു മലയാളിയായ ഗവേഷക വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്ക് കത്ത് അയച്ചു. സൂരജിനെ ആക്രമിച്ച സംഭവം കാംപസുകളില്‍ വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന ചര്‍ച്ചയുടെയും സംവാദത്തിന്റെയും വേദികള്‍ കൂടിയാണ്. അത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ മതനിരപേക്ഷതയെയും സാമുദായിക സൗഹാര്‍ദത്തെയും തകര്‍ക്കും. അതിനാല്‍ കാംപസുകളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it