kozhikode local

വിദ്യാര്‍ഥിക്കു മര്‍ദനം: എസ്‌ഐക്കെതിരേ കേസ്‌



കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുമ്പില്‍ അസമയത്ത് നിന്നത് ചോദ്യം ചെയ്തതിന് പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ച മെഡിക്കല്‍ കോളജ് എസ്‌ഐ എ ഹബീബുല്ലക്കെതിരേ നടക്കാവ് പോലിസ് കേസെടുത്തു. ഐപിസി 323 പ്രാകരമാണ് കേസ്്. അതെ സമയം തെളിവെടുപ്പിനായ് കണ്ണൂര്‍ ഐജി മഹിപാ ല്‍ യാദവ് ഇന്നലെ കോഴിക്കോട്ടെത്തുമെന്ന്് സൂചനയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തെളിവെടുപ്പ് നടക്കുമെന്ന് കരുതുന്നു. ഇതിനിടയില്‍ ഹബീബുല്ലയുടെ പ്രതിശ്രുത വധുവിന്റെ പരാതി പ്രകാരം മറ്റൊരു കേസും നടക്കാവ് പോലിസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. തന്നോട് അപമര്യാദയായി പെരുമാറിയതിനും അസഭ്യം വിളിച്ചതിനുമാണ് കേസെടുത്തത്. മര്‍ദനമേറ്റ വിദ്യാര്‍ഥി തേനം വയലില്‍ അജയ് (17) യുടെ മൊഴിയടക്കമുള്ള റിപോര്‍ട്ട് നടക്കാവ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതി അനുമതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിദ്യാര്‍ഥിയെ മര്‍ദിച്ച  എസ്‌ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാവിലെ കെഎസ്‌യു പ്രവര്‍ത്തകരും വൈകിട്ട്  യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സംയുക്തമായും  നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലിമെന്റ്മണ്ഡലം പ്രസിഡന്റ് ജയ്‌സല്‍ അത്തോളി ഉദ്ഘാടനം ചെയ്തു. ടി പി സലീം അധ്യക്ഷത വഹിച്ചു. ശ്രീയേഷ് ചെലവൂര്‍, വി ടി നിഹാല്‍, ഷമീജ് പോറോപ്പടി, ഉഷാദേവി ടീച്ചര്‍, പി —വി ബിനീഷ് കുമാര്‍, അശ്‌റഫ് പി പി, ഷിബു എം,  ഹബീബുല്ല, അഡ്വ. ശരണ്യ  സംസാരിച്ചു.
Next Story

RELATED STORIES

Share it