Flash News

വിദ്യാര്‍ഥിക്കു മര്‍ദനം; എസ്‌ഐക്കെതിരേ കേസെടുത്തു



കോഴിക്കോട്: പതിനേഴുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരേ കേസെടുത്തു. ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിയായ ടി വി അജയ്‌നെ മര്‍ദിച്ച മെഡിക്കല്‍ കോളജ് എസ്‌ഐ കെ ഹബീബുല്ലക്കെതിരെയാണ് നടക്കാവ് പോലിസ് കേസെടുത്തത്. ഒപ്പം, എസ്‌ഐയുടെ പ്രതിശ്രുത വധു നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിക്കും പിതാവിനുമെതിരേയും കേസെടുത്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്നും കൈയേറ്റം ചെയ്‌തെന്നുമാണ് യുവതി നടക്കാവ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് കണ്ണൂര്‍ ഐജി മഹിപാല്‍യാദവ് വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്.എസ്‌ഐയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. എസ്‌ഐ നേരിട്ട് ഹാജരായി സംഭവത്തെക്കുറിച്ച് രേഖാമൂലം വിശദീകരണം നല്‍കാനാണ് കമ്മീഷന്റെ ഉത്തരവ്.
Next Story

RELATED STORIES

Share it