kasaragod local

വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിരിക്കണം: എന്‍ യു അബ്ദുല്‍സലാം

വിദ്യാനഗര്‍: വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം പറഞ്ഞു. എസ്ഡിപിഐ എരുതുംകടവ് ബ്രാഞ്ച് ആശ്വാസ് കിരണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുതുംകടവ്, ബാരിക്കാട് പ്രദേശത്ത് നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു, മദ്‌റസാ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
ഇ എം ഹനീഫ അനുസ്മരണവും 60 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ്, സ്‌കൂള്‍ കിറ്റ് വിതരണവും നടത്തി. ഹനീഫ് പൊയ്യ അധ്യക്ഷത വഹിച്ചു. ഇ എ മുനീര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ ബി അബ്ദുല്ല കിറ്റ് വിതരണവും സക്കരിയ്യ ഉളിയത്തടുക്ക മെഡല്‍ വിതരണവും നിര്‍വഹിച്ചു. അലി ആലംപാടി, എ അബൂബക്കര്‍, എ കെ അബ്ദുല്ല, എ അബ്ദുല്‍ ഖാദര്‍, ബി എ ശാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it