Breaking News

വിദ്യാര്‍ഥികള്‍ സാമൂഹികരംഗത്ത് ഇടപെടണം: നാസറുദ്ദീന്‍ എളമരം

വിദ്യാര്‍ഥികള്‍ സാമൂഹികരംഗത്ത് ഇടപെടണം: നാസറുദ്ദീന്‍ എളമരം
X
കായംകുളം: സാമൂഹിക മാറ്റത്തിന് അഭ്യസ്തവിദ്യരുടെ ഇടപെടല്‍  അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണം കായംകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇന്ത്യയില്‍ അവഗണിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് പിന്തുണ ലഭ്യമാക്കുന്നതിനാണ് പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. പട്ടിണിയും ദാരിദ്ര്യവും കലാപങ്ങളും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്‌നംപോലും നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താനും അവരെ സ്വപ്‌നം കാണാന്‍ പ്രാപ്തരാക്കാനും ഇത്തരം പദ്ധതികള്‍കൊണ്ട് സംഘടനയ്ക്കു സാധിച്ചിട്ടുണ്ട്. പഠനകാലത്ത് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക ഇടപെടലുകള്‍ കൂടി നടത്താന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന അധ്യക്ഷത വഹിച്ചു.കായംകുളം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനി, പ്രഫ. താഹ (എംഎസ്എം കോളജ്), പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതിയംഗം അബ്ദുന്നാസിര്‍ ബാഖവി, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റൈഹാനത്ത് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സ്‌റ്റേറ്റ് കോ-ഓഡിനേറ്റര്‍ എം എച്ച് ഷിഹാസ് സംസാരിച്ചു. അബ്ദുല്‍ മജീദ് ഖാസിമി, ആക്‌സസ് ഇന്ത്യ ചീഫ് ട്രെയിനര്‍ ഡോ. സി എച്ച് അഷ്‌റഫ് ക്ലാസെടുത്തു.വടകര കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തി ല്‍ വിതരണോദ്ഘാടനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഇംഗ്ലീഷ് കവി നൗഷാദ് മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം റഷീദ് എം വി, എന്‍ഡബ്യൂഎഫ് സംസ്ഥാനസമിതിയംഗം കെ വി ജമീല ടീച്ചര്‍, ആക്‌സസ് ട്രെയിനര്‍ അസ്‌ലം പേരാമ്പ്ര, ജില്ലാ പ്രസിഡന്റ് സി എ ഹാരിസ്, എ പി നാസര്‍ സംസാരിച്ചു.

യം.
Next Story

RELATED STORIES

Share it