thrissur local

വിദ്യാര്‍ഥികള്‍ പ്രതീകാത്മകമായി കനോലി കനാലിനെ ദത്തെടുത്തു

ചാവക്കാട്: സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍പിഎംഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രതീകാത്മകമായി കനോലി കനാലിനെ ദത്തെടുത്തു.
സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷ കമ്മിറ്റിയും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും കുട്ടികളും ചേര്‍ന്ന് സ്‌കൂള്‍ മുതല്‍ കനോലി കനാല്‍ ഒഴുകുന്ന വളയംതോട് വരെ കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു. സംരക്ഷണ സന്ദേശം കൈയിലേന്തിയ വിദ്യാര്‍ഥികള്‍ ലഘുലേഖ വിതരണംചെയ്തും പ്രതിജ്ഞചൊല്ലിയും കനാലിനെ ഏറ്റെടുക്കുകയായിരുന്നു.
കനോലി കനാല്‍ ഒഴുകുന്ന പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍, ചാവക്കാട്, കടപ്പുറം പഞ്ചായത്ത്, എന്നിവിടങ്ങളിലെ ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
കനാലിന്റെ സംരക്ഷണത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതിന്റെ ആവശ്യകതയെക്കുറിച്ചും ജനപ്രതിനിധികള്‍ ചര്‍ച്ചചെയ്തു.
ചാവക്കാട് തഹസില്‍ദാര്‍ കെ പ്രേമാനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം ആയിഷ, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഹൈദരാലി, സ്‌കൂള്‍ മാനേജര്‍ ആര്‍ പി ബഷീര്‍, പുന്നയൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ലിയാഖത്ത്, പിടിഎ പ്രസിഡന്റ് ഹംസ അമ്പലത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it