വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാവേണ്ടതില്ല : വിദേശകാര്യ മന്ത്രാലയം



ന്യൂഡല്‍ഹി: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് ലഭിച്ചെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞകുറച്ചു ദിവസത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ രണ്ട് ആക്രമണ സംഭവങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു സംഘം ജനങ്ങള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയും അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒരു വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്തുവെന്നും ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഫോര്‍ പോളിമി (പോളിടെക്‌നിക് യൂനിവേഴ്‌സിറ്റി ഓഫ് മിലാന്‍) പറഞ്ഞു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മിലാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ(സിജിഐ) ഇന്ത്യക്കാര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അറിയിക്കുകയും വിദ്യാര്‍ഥികള്‍ക്കായി പുതിയ   നിര്‍ദേശങ്ങള്‍  പുറപ്പെടുവിക്കുകയും ചെയ്തു. സംഭവത്തില്‍ ഉന്നതതലത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സിജിഐ വ്യക്തമാക്കി.
Next Story

RELATED STORIES

Share it