thrissur local

വിദ്യാര്‍ഥികള്‍ക്ക് സൗഹൃദ യാത്രയൊരുക്കാന്‍ മിഷാല്‍ സ്വകാര്യ ബസ്

ചാലക്കുടി: കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മില്‍ വഴക്കിടുന്ന പതിവ് കാഴ്ചകള്‍ ഇനി മിഷാല്‍ഗ്രപ്പിന്റെ ബസ്സുകളിലുണ്ടാകില്ല. വിദ്യാര്‍ത്ഥി സൗഹൃദ ബസ്സ് യാത്രയൊരുക്കുകയാണ് മിഷാല്‍ ഗ്രൂപ്പ് ഉടമകളും സഹോദരങ്ങളുമായ മിന്‍ഹാജ് എം.കെ.യും മനോജ് എം.കെ.യും.
ഈ അധ്യയന വര്‍ഷത്തെ ആദ്യത്തെ ഒരാഴ്ച ഇവരുടെ ഉടമസ്ഥതയിലുള്ള നാല് ബസ്സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. നിര്‍ദ്ധനരാണെന്ന് ബന്ധപ്പെട്ടവരുടെ ശുപാര്‍ശ ലഭിച്ചാല്‍ അധ്യയന വര്‍ഷം മുഴുവനും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ഒരുക്കും.
കൊന്നക്കുഴി-ചാലക്കുടി-മാള, മാമ്പ്ര-ചാലക്കുടി-ഇരിങ്ങാലക്കുട, പുത്തന്‍വേലിക്കര-മാള-ഇരിങ്ങാലക്കുട, ചാലക്കുടി-മാള-പുത്തന്‍വേലിക്കര എന്നിങ്ങനെ നാല് റൂട്ടുകളിലാണ് ഇവരുടെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്.
ബസ്സ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴക്കടികള്‍ക്ക് പകരം സൗഹൃദം വളര്‍ത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.
നേര്‍ത്തെ ചികിത്സാ ധനസഹായത്തിനും, ഭവനനിര്‍മ്മണ സഹായത്തിനും മിഷാല്‍ ഗ്രൂപ്പിന്റെ ബസ്സുകള്‍ സൗജന്യയാത്ര നടത്തി ശ്രദ്ധനേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it