wayanad local

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലിസും പിഡബ്ല്യൂഡിയും കൈകോര്‍ത്തു



മാനന്തവാടി: അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാന്‍ മാനന്തവാടി ട്രാഫിക് പോലിസും പൊതുമരാമത്ത് വകുപ്പും കൈകോര്‍ത്തു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും ദ്വാരക മുതല്‍ കണിയാരം, ഒണ്ടയങ്ങാടി, വരെയുള്ള സ്‌കൂളുകള്‍ക്ക് മുന്നിലും സീബ്രാലൈനുകള്‍ നിര്‍മിച്ചും ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. നഗരത്തിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയതു മൂലം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ ദുരിതമേറുന്നതു മനസ്സിലാക്കിയാണ് നടപടിയെന്ന് ട്രാഫിക് എസ്‌ഐ ടി വി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it