malappuram local

വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളിക വിതരണം: യുവാവ് പിടിയില്‍

അരീക്കോട്: വിദ്യാലയങ്ങളും, കോളജുകളും കേന്ദ്രീകരിച്ച്  വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്തു വന്ന സംഘത്തിലെ പ്രധാനിയായ കല്‍ക്കത്ത  മുഹമ്മത് റസലിനെ (20) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി.  മാനസിക രോഗമുള്ള രോഗികള്‍ക്കും മറ്റും നല്‍കുന്ന   100 ഓളം ഗുളികകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.  പുതുതലമുറയില്‍ സണ്‍ എന്ന പേരില്‍ ആണ് ഇത് അറിയപ്പെടുന്നത്. ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും  ഒരു കോപ്പിയും നല്‍കിയാല്‍  മാത്രം മെഡിക്കല്‍ ഷോപ്പില്‍ നിന്നും കിട്ടുന്ന മരുന്നാണിത്. ഇത് കഴിച്ച ശേഷം മദ്യമോ ബിയറോ കുടിച്ചാല്‍ കഞ്ചാവോ’ ബ്രൗണ്‍ഷുഗറോ ഉപയോഗിച്ചാല്‍ ഉള്ള ഇഫക്ടാണ് കിട്ടുന്നതെന്ന് പോലിസ് പറഞ്ഞു.  ഉപയോഗിക്കാനുള്ള എളുപ്പവും കൊണ്ടുനട ക്കാനുള്ള സൗകര്യവും,മണമില്ലാത്തതും ഉപയോഗിച്ചാല്‍ 6 മണിക്കൂര്‍ വരെ ഇഫക്ട് കിട്ടുന്നതും കാരണം ഇത് ന്യൂജന്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കിട്ടിയ വിവരം.ഇയാളെ ചോദ്യം ചെയ്തതില്‍ ഇതിന് മുന്‍പും തമിഴ്‌നാട്ടിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ലാതെ തന്നെ ഗുളികകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഷോപ്പില്‍ 100 എണ്ണം  അടങ്ങിയ ബോക്‌സിന് 480 രൂപയാണ് വില എന്നാല്‍ ഇത് 2000 രുപക്ക് മെഡിക്കല്‍ ഷോപ്പുകാരും 2500 രൂപയ്ക്ക് ഇടനിലക്കാരും വില്‍പ്പന നടത്തുന്നുണ്ടത്രെ.   പ്രതിയെ  ചോദ്യം ചെയ്തതില്‍ ഇവിടെ ഉപയോഗിക്കുന്ന ആളുകളെക്കുറിച്ചും ഇത് ഇയാള്‍ക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ലഹരി വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇത്രയധികം പിടികൂടുന്നത്. കഴിഞ്ഞ മാസം 16 ഗ്രാം മാഡ്മ    മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി മുജീബിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.  മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി സിഐ എന്‍ ബി ഷൈജൂ. അരീക്കോട്  എസ്‌ഐ    സിനോജ് സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it