വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു

ബംഗളൂരു: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. അഗ്രഹാര ദശരഹള്ളിയിലെ ഹവാനൂര്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രംഗനാഥ് (60) ആണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ കൊല്ലപ്പെട്ടത്.
അക്രമികള്‍ ക്ലാസില്‍ കയറി പ്രിന്‍സിപ്പലിനെ വെട്ടുകയായിരുന്നു. 20 വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. കൊലപാതകത്തിനു ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.
ലേ ഔട്ട് മേഖലയില്‍ നിന്ന് അക്രമിസംഘത്തിലെ ഒരാളെ പിന്നീട് പിടികൂടി. പോലിസിനെ ആക്രമിച്ചപ്പോള്‍ ഇയാള്‍ക്കെതിരേ പോലിസുകാര്‍ വെടിവച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസ് സംശയിക്കുന്നത്.

Next Story

RELATED STORIES

Share it