kozhikode local

വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത അരി; തിരിച്ചയച്ചതിനെച്ചൊല്ലി തര്‍ക്കം

പയ്യോളി: ഭക്ഷ്യയോഗ്യമല്ലാത്ത അരി തിരിച്ചെടുക്കാനാവില്ലെന്ന തിക്കോടി എഫ്‌സിഐ ഉദ്യോഗസ്ഥരുടെ  നിലപാട് തര്‍ക്കത്തിനിടയാക്കി. കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്കിലെ യുപി തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തിക്കോടി എഫ്‌സിഐ ഗോഡൗണില്‍നിന്ന് കയറ്റിവിട്ട അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതി തിരിച്ചയച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്— കൊയിലാണ്ടിയില്‍ നിന്ന് അരി തിരിച്ചയച്ചത്. ഇന്നലെ രാവിലെ തന്നെ തിക്കോടി എഫ്‌സിഐയില്‍ അരിയുമായി രണ്ട് ലോറികള്‍ എത്തിയെങ്കിലും അകത്തേക്ക് കയറ്റാന്‍ അധികൃതര്‍ തയ്യാറായില്ല.
പുറത്തേക്ക് പോയ അരി തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന നിയമ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് എഫ്‌സിഐ ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിക്കോടിയിലെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. തിക്കോടി എഫ്‌സിഐയില്‍ എത്തിയ ജില്ലാ ഓഫിസര്‍ സെന്തില്‍ നാഥ് ആദ്യഘട്ടത്തില്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഓഫിസിനുള്ളില്‍ ഘരാവോ ചെയ്തു. പിന്നീട് കെ ദാസന്‍ എംഎല്‍എ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ജില്ല കലക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് എഫ്‌സിഐ ഉദ്യോഗസ്ഥര്‍  രണ്ട് ലോഡ് അരിയും തിരിച്ചെടുക്കാന്‍ തയാറായതോടയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
കൊയിലാണ്ടി: താലൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യാനുള്ള അരി ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. അരി മോശമായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഇറക്കാനും കൂട്ടാക്കിയില്ല. നാല് കിലോഗ്രാം വീതമാണ് വിതരണം ചെയ്യേണ്ടത്. 18 ചാക്ക് അരി തിക്കോടി എഫ്‌സിഐയില്‍ നിന്നു താലൂക്ക് ഗോഡൗണില്‍ എത്തിച്ചിരുന്നു. അരിചാക്കുകള്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്ക് ചെയ്തതല്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അരി കൊയിലാണ്ടിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Next Story

RELATED STORIES

Share it