Pathanamthitta local

വിദ്യാര്‍ഥികള്‍ക്ക് തണലേകി സാന്ത്വനം പദ്ധതി

പത്തനംതിട്ട: ജില്ലയിലെ 18 വയസില്‍ താഴെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 46 സ്‌കൂളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഹെല്‍ത്ത് കോര്‍ണറുകളെ സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുക, ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി അനിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് തോമസ്, വാര്‍ഡംഗം സാജു കൊച്ചുമുരുപ്പില്‍, ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എല്‍ അനിതകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി വില്‍സണ്‍, മെഡിക്കല്‍ ഓഫിസര്‍ അഞ്ജു മേരി വര്‍ഗീസ്, ഡോ.ദേവ് കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it