malappuram local

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍

മഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തിയ മഞ്ചേരി മേലാക്കം സ്വദേശി ഷാഡോ പോലിസിന്റെ പിടിയിലായി. കരുവമ്പ്രം കൊട്ടക്കോടന്‍ വീട്ടില്‍ അമീന്‍ (20) ആണ് പിടിയിലായത്. ആറു മാസം മുമ്പ് ഇയാളെ ഒന്നരക്കിലോ കഞ്ചാവുമായി മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഫോണ്‍ വഴിയാണ് ഇയാള്‍ ആളുകള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മൊത്ത വിതരണക്കാരനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ മൊബൈലില്‍ നിന്നു ലഭിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തില്‍ മഞ്ചേരി എസ്‌ഐ സില്‍വസ്റ്റര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ടി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ് എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it