palakkad local

വിദ്യാര്‍ഥികള്‍ക്ക് ഉന്നതമായ രാഷ്ട്രീയബോധമുണ്ടാവണം

പാലക്കാട്: ഭരണഘടന അനുവദിച്ച് തരുന്ന പരമമായ സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ അനുഭവിക്കണമെന്ന് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാര്‍. മലമ്പുഴ ഗവ. ഐടിഐയില്‍ നടന്ന ട്രെയ്‌നീസ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശന്ന് കാട്ടില്‍ കഴിഞ്ഞ മധുവിനെ മൃഗങ്ങള്‍ ഒന്നും ചെയ്തില്ല. പക്ഷെ, കൊല്ലാനുള്ള മനസ്സും സ്വാഭാവവും കൊണ്ടു നടക്കുന്ന സവര്‍ണരായ മനുഷ്യര്‍ മധുവിനെ അക്രമിച്ച് കൊന്നു. സവര്‍ണരുടെ നാട്യങ്ങളെ ലോകം നാളെ തിരിച്ചറിയുക തന്നെ ചെയ്യും. കലാലയ രാഷ്ട്രീയം വേണമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറം വിദ്യാര്‍ഥികളില്‍ ഉന്നതമായ രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണം.
മുന്‍ മന്ത്രിമരെ സൃഷ്ടിക്കുക മാത്രമല്ല നല്ല പ്രതിഭകളെ വാര്‍ത്തെടുക്കുവാനും കഴിയുന്നതാവണം കലാലയം. വിദ്യാര്‍ഥികള്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതോടൊപ്പം എതിര്‍പ്പുകളെ സൗമ്യമായി കേള്‍ക്കാനും സഭ്യമായ രീതിയില്‍ പ്രതികരിക്കുവാനും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രെയ്‌നീസ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ യു അക്ഷയ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി രതീശന്‍,ജനറല്‍ സെക്രട്ടറി കെ രാഹുല്‍, പി ടി എ പ്രസിഡന്റ് എം ജയന്‍, വൈസ് പ്രിന്‍സിപ്പാള്‍ പി ജി ജോര്‍ജ്ജ്, സ്റ്റാഫ് സെക്രട്ടറി കെ ഗോപിനാഥന്‍, ആര്‍ അജിത്ത്, ഷീന സംസാരിച്ചു.
Next Story

RELATED STORIES

Share it