Pathanamthitta local

വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണം: എച്ച് സലീംരാജ്

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെ അവര്‍ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ച് പോം വഴികണ്ടെത്തണമെന്ന് മുന്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എച്ച് സലീംരാജ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ സംഘടിപ്പിച്ച “”തിങ്കിങ് ഓണ്‍ ഫ്യൂച്ചര്‍ എക്‌സലന്റ്  മീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ വര്‍ത്തമനാ കാല ഘട്ടത്തില്‍ ഇന്റര്‍നെറ്റിന്റെ തെറ്റായ വഴികളിലൂടെ പോവുന്നത് ഭാവിയില്‍ ഗുണമുണ്ടാക്കില്ല. ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. പ്രത്യേകിച്ചും വിദ്യാര്‍ഥികളില്‍. ഇത്്  ഒരു തലമുറയെ തന്നെ  ഇല്ലാതാക്കുന്നതിന് കാരണമാവും. കുട്ടികളുടെ കഴുവകള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കുന്നതിനും മാതാപിതാക്കള്‍ക്ക് കഴിയണം. ഇതിനോടൊപ്പം മാതാപിതാക്കളോടുള്ള കുട്ടികളുടെ പെരുമാറ്റം സ്റ്റേഹത്തോടെയുള്ളതാവണം. സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷയെഴുതാന്‍ കുട്ടികള്‍ വായനാശീലം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, കരിയര്‍ ഗൈഡന്‍സ് മേഖലകളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സലീം രാജ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്റ് എം കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കുലേശഖരപതി ഏരിയ പ്രസിഡന്റ് എ ആര്‍ ബുഹാരി, സെക്രട്ടറി ഷെമീര്‍ മൗലവി, പ്രോഗ്രാം കണ്‍വീനര്‍ എ ശംസുദ്ദീന്‍, എന്‍ഡബ്ല്യുഎഫ് പത്തനംതിട്ട ഏരിയാ പ്രസിഡന്റ് ഷൈലജ ബുഹാരി, എസ് ഷമീര്‍ എസ് സംസാരിച്ചു. സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷാനവാസ് മുട്ടാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച ക്ലാസുകള്‍ക്ക് റിയാസ് ഹരിപ്പാട്, ഷെമീര്‍ കൊല്ലം, ഷെബീര്‍ ഖാന്‍ മൗലവി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it