wayanad local

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകം

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നു. ചിലതരം പാനീയങ്ങള്‍, മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുള്ള ചിലതരം ഗുളികകള്‍, പാന്‍മസാല, ഹാന്‍സ്, മയക്ക് മരുന്നുകള്‍, കഞ്ചാവ് തുടങ്ങിയ വസ്തുക്കളുടെ ഉപയോഗമാണ് അടുത്ത നാളില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവന്നിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി, ബൈരന്‍കുപ്പ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഏജന്റുമാര്‍വഴിയാണ് ഇവ കുട്ടികളിലെത്തുന്നത്. പഠനം നിര്‍ത്തിയവരും പലകാരണങ്ങള്‍ കൊണ്ടും കോളജില്‍ നിന്നും പുറത്തായവരുമായ ചിലരാണ് കുട്ടികള്‍ക്ക് ഇവ എത്തിച്ചുകൊടുക്കുന്നത്.
ചിലപ്പോഴൊക്കെ ഇത്തരം വസ്തുക്കള്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ വഴിയും ക്ലാസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തുന്നുവെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു. പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങിലും എക്‌സൈസ് ഓഫിസുകളില്ലാത്തതും പഴുതുകളടച്ച തരത്തില്‍ എക്‌സൈസ് ഉദ്യോഗര്‍ഥര്‍ക്ക് പരിശോധന നടത്താന്‍ പറ്റാത്തതുമാണ് കുട്ടികള്‍ക്കിടയില്‍ ഇവയുടെ വില്‍പനയും ഉപയോഗവും വര്‍ധിക്കാനും ഇടയാകുന്നത്. സ്പിരിറ്റ് ലഹരിവസ്തുക്കള്‍ മയക്ക് വരുന്നുകള്‍ സ്‌ഫോടക വസ്തുക്കള്‍ കഞ്ചാവ്, മദ്യം എന്നിവയെല്ലാം ആരെയും ഭയക്കാതെ കര്‍ണാടക അതിര്‍ത്തി കടത്തി പുല്‍പ്പള്ളിയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെയൊക്കെ ഇരകളാവുന്നതും കുട്ടികളാണ്. പുല്‍പ്പള്ളിയില്‍ തന്നെ സ്റ്റുഡന്റ് പോലിസിന്റെ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലഹരി വസ്തുക്കളുടെ വില്‍പന നിരോധിച്ചിട്ടുമുണ്ട്. എന്നിട്ടും പുല്‍പ്പള്ളി ടൗണില്‍ തന്നെ ഇത്തരം വസ്തുക്കള്‍ യഥേഷ്ടം ലഭിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് ലൈനിന്റെയും പ്രവര്‍ത്തനങ്ങളും നിരീക്ഷണങ്ങളും ഈ മേഖലയില്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു സംഘത്തിന്റെയോ, സമൂഹത്തിന്റെയോ കെണിയില്‍ ഒരു കുട്ടി അകപ്പെട്ടുപോയാല്‍ അവരില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരവും ചുരുക്കമായിട്ടാണ് ലഭിക്കുന്നത്. സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറായി ഓരോ വിദ്യാലയങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഒരിടത്തുപോലും ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല.
Next Story

RELATED STORIES

Share it