ernakulam local

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍

പെരുമ്പാവൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന പ്രതികളില്‍ ഒരാളെ എക്‌സൈസ് പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലിനെയാണ് പെരുമ്പാവൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം എക്‌സൈസ് ഇന്റലിജന്‍സ് ഓഫിസര്‍ എം എസ് ശരത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ പാലക്കാട്‌നിന്നും ബസ്സില്‍ വന്നിറങ്ങിയ പ്രതിയെ എക്‌സൈസ് പിടികൂടിയത്.
മാസങ്ങള്‍ക്ക് മുമ്പ് കുറുപ്പംപടിയില്‍വച്ച് പിടിയിലായ എബിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഫ്‌സല്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുമാണ് വന്‍തോതില്‍ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലേക്കും പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. പ്രതിയുടെ കൈയില്‍നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ അന്യസംസ്ഥന തൊഴിലാളികളുള്‍പ്പടെ നിരവധി പേരെയാണ് കഞ്ചാവ് വില്‍പന നടത്തിയതിന് എക്‌സൈസ് പിടികൂടിയത്. വിദ്യാര്‍ഥികളു ള്‍പ്പടെയുള്ളവര്‍ക്കാണ് ഇവര്‍ കഞ്ചാവ് വിറ്റഴിച്ചിരുന്നത്. വില്‍പനക്കായി ഉപയോഗിച്ച ആഡംബര കാറുകളും ബൈക്കുകളും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. പെരുമ്പാവൂരില്‍ കഞ്ചാവ് വില്‍പനക്കെത്തിച്ചു ന ല്‍കുന്ന കേന്ദ്രങ്ങളും മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്നാണ് സൂചന.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗിരീഷ് കൃഷ്ണന്‍, ഷിജീവ്, യൂസഫ് അലി, കൃഷ്ണ കുമാര്‍, ജിമ്മി, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ ജെ തോമസ്, പി എം ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it