kozhikode local

വിദ്യാര്‍ഥികള്‍ക്കായി ജ്യോതിര്‍ഗമയ പദ്ധതി

കോഴിക്കോട്: ആരോഗ്യ രംഗത്ത് ഹോമിയോപ്പതി ചികിത്സാ രീതിയെ അവഗണിക്കാനാകില്ലെന്നും ഹോമിയോ ആശുപത്രികളില്‍ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ 12 വയസ്സു മുതല്‍ 15 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പൂത്തൂര്‍ യുപി സ്‌കൂളില്‍ നടന്ന സൗജന്യ ആരോഗ്യ പരിശീലന പരിപാടിയായ ജ്യോതിര്‍ഗമയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ പഠനം പോലെ തന്നെ ശാരീരിക-മാനസിക ആരോഗ്യകാര്യത്തിലും രക്ഷിതാക്കള്‍ക്ക് ശ്രദ്ധ വേണം. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിലും ഹോമിയോപ്പതിയുടെ പങ്ക് നിര്‍ണ്ണായകമാണ്. ഹോമിയോ വകുപ്പിന്റെ സീതാലയം, ആയുഷ്മാന്‍ഭവ, സദ്ഗമയ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നല്‍കി വരുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം പ്രേമചന്ദ്രന്‍, ഡോ. ഇ ജെ സ്മിത എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ശശി കോളോത്ത്, രജീന്ദ്രന്‍ സംസാരിച്ചു
Next Story

RELATED STORIES

Share it