malappuram local

വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയാല്‍ നടപടി



മലപ്പുറം: വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ കെ.എം. ഷാജി അറിയിച്ചു. മറ്റുയാത്രക്കാരില്‍ നിന്ന് വിഭിന്നമായി കുട്ടികളെ ബസ്സില്‍ കയറ്റുന്നതിന് വരി നിര്‍ത്തുകയോ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യരുത്. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുകയോ കുട്ടികളില്‍ നിന്ന് അനുവദിക്കപ്പെട്ടിട്ടുള്ള കണ്‍സഷന്‍ തുകയില്‍ കൂടുതല്‍ ഈടാക്കുകയോ ചെയ്താല്‍ അത്തരം ബസ്സുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, തിയതി, സമയം, സ്ഥലം എന്നിവ സഹിതം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖേന പരാതി ആര്‍ടിഒ/ജോ.ആര്‍.ടി.ഒയ്ക്ക് നല്‍കണം. കുറ്റം ചെയ്യുന്ന ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദുചെയ്യല്‍, ബസ്സുകളുടെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യല്‍ തുടങ്ങി ശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it