വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു



തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) ഹോസ്റ്റലില്‍ റാഗിങ് നടത്തിയ മൂന്നു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ജോണ്‍ എം ജേക്കബ്, പി എസ് അഭിലാഷ്, ടി ആര്‍ റൂബിള്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഓണാവധിക്കുശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതായും മര്‍ദിച്ചതായും പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി അധ്യാപക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it