malappuram local

വിദ്യാര്‍ഥികളെ മറയാക്കി കഞ്ചാവ് വില്‍പ്പന പ്രതിരോധവുമായി രക്ഷിതാക്കള്‍

കാളികാവ്: വിദ്യാര്‍ഥികളെ മറയാക്കി കഞ്ചാവു വില്‍പ്പന തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ പ്രതിരോധത്തിനിറങ്ങി. കാളികാവില്‍ കഴിഞ്ഞ ദിവസം നാലു വിദ്യാര്‍ഥികളെ കഞ്ചാവുമായി രക്ഷിതാക്കള്‍ പിടികൂടിയിരുന്നു. അവര്‍ക്കിത് ലഭിക്കുന്ന സ്ഥലവും കണ്ടെത്തി. ഹൈസ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലയിലാക്കുന്ന കുട്ടികളെ ആദ്യം ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശീലിപ്പിക്കുകയാണ്. പിന്നീട് അവരിലൂടെ വില്‍പ്പന നടത്തുകയും ചെയ്യുന്നു. വിദ്യാര്‍ഥികളെ നേരിട്ടറിയാവുന്നവര്‍ തന്നെയാണ് അവരെ വലയിലാക്കുന്നത്. കാളികാവിന്റെ പല ഭാഗത്തും കഞ്ചാവും വിദേശമദ്യവും സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. മഹിയില്‍ നിന്നെത്തുന്ന വിദേശമദ്യം ചില്ലറയായിട്ട് ഇവിടെ വില്‍ക്കുകയാണ്. ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ നിന്ന് വാണിയമ്പലത്താണ് കഞ്ചാവെത്തുന്നത്. ഇത് 100,200 രൂപയുടെ പായ്ക്കറ്റുകളാക്കി വില്‍പ്പന നടത്തുകയാണ്. ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്മീഷനും ലഭിക്കും. വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിക്കില്ല എന്നതിനാലാണ് ഇവരെ കരുവാക്കുന്നത്.
മേഖലയില്‍ കഞ്ചാവ്, വിദേശമദ്യം എന്നിവ വിപണനം നടത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ രക്ഷിതാക്കള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it