palakkad local

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതെ വെയിലത്ത് നിര്‍ത്തി; കാംപസ് ഫ്രണ്ട് പ്രതിഷേധിച്ചു

ഒറ്റപ്പാലം: സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നിയമ വ്യവസ്ഥകളെ കയ്യിലെടുത്തു ഇന്നലെ പൊരി വെയിലത്ത് വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ ക്യുവില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു കാംപസ് ഫ്രണ്ട് ഒറ്റപ്പാലം ഏരിയാ കമ്മിറ്റി ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍ പ്രധിഷേധ സമരം നടത്തി.
ജില്ലാ സെക്രട്ടറി അഫീഫ് അറക്കല്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഫാസില്‍ കൈപ്പുറം, ജില്ലാ കമ്മിറ്റി അംഗം ഷാഹിദ് ഒറ്റപ്പാലം, ഒറ്റപ്പാലം ഏരിയാ പ്രസിഡന്റ് അസറു അമ്പലപ്പാറ, സെക്രട്ടറി നിഷാഫ് ഒറ്റപ്പാലം, ഷമീം എന്നിവര്‍ പങ്കെടുത്തു.
ഇത്തരം അനീതി തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it