'വിദ്യാര്‍ഥികളെ പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കുന്നത് ഫാഷിസം'
BY Sumeera SMR17 Jun 2016 7:46 PM GMT
Sumeera SMR17 Jun 2016 7:46 PM GMT
തിരുവനന്തപുരം: വിദ്യാര്‍ഥിക ള്‍ ഏതുസംഘടനയില്‍ പെട്ടവരായാലും അവരെ പട്ടിയെപ്പോലെ തെരുവില്‍ തല്ലിച്ചതയ്ക്കുന്നത് ഫാഷിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ അക്രമത്തിനെതിരേ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച പോലിസ് നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കെഎസ്യു പ്രസിഡന്റ് വി എസ് ജോയി അടക്കമുള്ള നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ക്രിമിനലുകളോ സാമൂഹികവിരുദ്ധരോ അല്ല. അവരെ നിഷ്ഠുരമായി അടിച്ചൊതുക്കുന്നത് ജനാധിപത്യമര്യാദയല്ല. തങ്ങളൊക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തനരംഗത്തെത്തിയവരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT