ernakulam local

വിദ്യാര്‍ഥികളെ കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും: കലക്ടര്‍

കാക്കനാട്: നെട്ടൂരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല നിര്‍ദേശം നല്‍കി. സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ  ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ അടുത്ത ആര്‍ടിഎ ബോര്‍ഡ് യോഗം തീരുമാനിക്കും. പോലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം ആര്‍ടിഎ ബോര്‍ഡ് യോഗം തീരുമാനിക്കുക. ബസ്സില്‍ കയറ്റാതിരുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. പ്രഥമദൃഷ്ട്യാ ബസ് ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് പോലിസ് റിപ്പോര്‍ട്ട്്. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് ഇത്തരം സംവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ആര്‍ടിഓയ്ക്ക് നിര്‍ദേശം നല്‍കി. അറുപത് പേരടങ്ങുന്ന ബാച്ചായിട്ടാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ബസ് ജീവനക്കാരുടേയും ഉടമകളുടേയും സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ആ ര്‍ടിഒ റെജി വര്‍ഗീസ് പറഞ്ഞു.
Next Story

RELATED STORIES

Share it