വിദ്യാര്‍ഥികളെ കാണാതായ സംഭവം: പോലിസിനു പങ്കുണ്ടാവാമെന്ന് മെക്‌സിക്കോ

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ പോലിസിനു പങ്കുണ്ടാവാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍. 2014 സപ്തംബര്‍ 26ന് ഗ്വെറെറോ സംസ്ഥാനത്താണ് 43 വിദ്യാര്‍ഥികളെ കാണാതായത്.
ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ മെക്‌സിക്കോ ഔദ്യോഗികമായി പ്രതികരിക്കുന്നത്. കേസിലെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കാണാതാവുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറിയപ്പോള്‍ മൂന്നു പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായതായാണ് സാക്ഷിമൊഴി. ഈ പോലിസുകാര്‍ക്ക് വിദ്യാര്‍ഥികളുടെ തിരോധാനത്തില്‍ പങ്കുണ്ടാവാമെന്നതിനുള്ള തെളിവുകളും സാക്ഷി സമര്‍പിച്ചിരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it