malappuram local

വിദ്യാര്‍ഥികളെ കക്കൂസ് കഴുകിപ്പിച്ചു; എംഎസ്പി പ്രിന്‍സിപ്പലിന് താക്കീത്

മലപ്പുറം: എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് കക്കൂസ് വൃത്തിയാക്കല്‍, പെയിന്റിങ് മുതലായ ജോലികള്‍ ചെയ്യിച്ചത് തെറ്റാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍. മേലില്‍ ഇതാവര്‍ത്തക്കരുതെന്നും പ്രിന്‍സിപ്പല്‍ രേഖയെ താക്കീതു ചെയ്തു കൊണ്ട് സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു രക്ഷാകര്‍ത്താവില്‍ നിന്നു 2016ല്‍ പ്രവേശന സമയത്ത് പിടിഎ ഫണ്ടെന്ന പേരില്‍ ആയിരം രൂപ പിരിച്ചെടുത്തത് തെറ്റാണെന്നും നിയമപരമായി 500 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നും ഹയര്‍ സെക്കന്‍ഡറി സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it