kozhikode local

വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പന നടത്തുന്നവര്‍ പിടിയില്‍

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ തമ്പടിച്ച് വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്ന രണ്ടു പേരെ ഫറോക്ക് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടി. കൊളത്തറ സ്വദേശിയായ മുട്ടുംപുറത്ത് കിളിയാടി പറമ്പില്‍ എം പി റഹീം എന്നയാളെ 50 ഗ്രാം കഞ്ചാവുമായി സ്‌കൂട്ടര്‍സഹിതം രാമനാട്ടുകര ആര്‍ എം ആശുപത്രിപരിസരത്തു വച്ചും അരക്കിണര്‍ മുണ്ടേപ്പാടം സ്വദേശിയായ വെള്ളരിക്കണ്ടി പറമ്പ് വീട്ടില്‍ അബ്ദുല്‍ സമദ് എന്നയാളെ ഒരു പൊതി കഞ്ചാവുമായി നടുവട്ടം വെസ്റ്റ് മാഹി പ്രദേശത്ത് വച്ചും പിടികൂടി. പെരുമണ്ണ, രാമനാട്ടുകര പ്രദേശങ്ങളിലെ നിരവധി കുട്ടികളെ ഇവര്‍ കഞ്ചാവു കടത്തുകാരായി ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ പി പീതാംബരന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ നിഷില്‍കുമാര്‍, യൂസഫ്, പ്രിവന്റീവ് ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ എസ് സന്ദീപ്, എ എം ജിനീഷ്, ടി ഗോവിന്ദന്‍, പി വിപിന്‍, ജലാലുദ്ദീന്‍, മുഹമ്മദ് അസ്‌ലം, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it