kasaragod local

വിദ്യാര്‍ഥികളെ അക്രമിച്ച സംഭവം; 20 പേര്‍ക്കെതിരേ കേസ്‌



കാഞ്ഞങ്ങാട്: പടന്നക്കാട് പികെ നായര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ 20 ഓളം യുവാക്കള്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. പടന്നക്കാട്ടെ തൗഫീഖ്, ഷാലു, നിസാര്‍ തുടങ്ങി 20 പേര്‍ക്കെതിരേയാണ് നരഹത്യാ ശ്രമത്തിന് പോലിസ് കേസെടുത്തത്. ക്ലാസ് വിട്ടാല്‍ ബസ്‌സ്‌റ്റോപ്പില്‍ നിന്ന് അരമണിക്കൂറിനകം എല്ലാവരും വീട്ടിലേക്ക് പോയിരിക്കണമെന്നും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്നും മറ്റുമുള്ള ആജ്ഞ നല്‍കിയാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് അക്രമികളെ ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it