palakkad local

വിദ്യാര്‍ഥികളുടെ യാത്രാപ്രശ് നങ്ങള്‍ : മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണം - യുവജന കമ്മീഷന്‍



പാലക്കാട്: ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര ഇടപെടണമെന്ന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാനായി. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പാലക്കാട് ഗവ.ഗസ്റ്റ് ഹൗസ് സമ്മേളനഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ പരിഹരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും നിയമനം ലഭിക്കാത്ത പ്രശ്‌നം സര്‍ക്കാരിന് റിപോര്‍ട്ടായി നല്‍കും. മലബാര്‍ സിമെന്റ്‌സില്‍ ആശ്രിതനിയമനം ലഭിച്ചില്ലെന്ന പരാതിയിന്‍മേല്‍ മലബാര്‍ സിമെന്റ്‌സ് എംഡിയോട് വിശദീകരണം ആവശ്യപ്പെടും. കൊടുവായൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മുച്ചക്ര വാഹനം നല്‍കാത്തതിനുള്ള കാരണം പഞ്ചായത്ത് സെക്രട്ടറി റിപോര്‍ട്ടായി നല്‍കണം. അട്ടപ്പാടിയിലെ എസ്ടി പ്രമോട്ടര്‍മാരുടെ നിയമനം നീട്ടിനല്‍കണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അദാലത്തില്‍ നാല് പരാതികള്‍ പരിഹരിച്ചു.
Next Story

RELATED STORIES

Share it