Alappuzha local

വിദ്യാര്‍ഥികളുടെ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ വേദിയൊരുക്കി : ജില്ലാകലക്ടര്‍



ആലപ്പുഴ: നാടിന്റെ നന്മയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശയങ്ങളും സര്‍ക്കാരുമായി പങ്കുവക്കാനുള്ള വേദി സൃഷ്ടിക്കപ്പെട്ടതായി ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ച് മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കത്തിന്റെ വിതരണോദ്്ഘാടനം ആലപ്പുഴ മുഹമ്മദന്‍സ് ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ല കലക്ടര്‍.വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തില്‍ നാം പിന്നിലാണ്. ഇതു സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് വേദികളില്ലായിരുന്നു. മാലിന്യസംസ്‌കരണം നമ്മെ വല്ലാതെ വലയ്ക്കുന്ന ഒരു പ്രശ്നമായി വളരുന്ന ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രചോദനം കൂടിയാണ് മുഖ്യമന്ത്രി നേരിട്ട് ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി സന്ദേശം ജനങ്ങളിലെത്തിക്കാനും ഭാവിതലമുറയ്ക്കായി അതിനെ സംരക്ഷിക്കാനും വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം. ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു.പത്താംക്ലാസ് വിദ്യാര്‍ഥി സിദ്ദീഖിന് കത്ത് നല്‍കിയാണ് കലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെടി മാത്യു അധ്യക്ഷത വഹിച്ചു. നെയിംസ്ലിപ്പിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വഹിച്ചു. എഡിഎം. എംകെ. കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടിസി ചന്ദ്രഹാസന്‍ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഇ. മുഹമ്മദ് കുഞ്ഞ്‌സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഗീത മുഖ്യമന്ത്രിയുടെ കത്തിനെക്കുറിച്ച് വിശദീകരിച്ചു. ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it