kannur local

വിദ്യാര്‍ഥികളുടെ കായികക്ഷമതാ പദ്ധതിക്ക് തുടക്കം

കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഇ പി ലത ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഡിഇ സിഐ വല്‍സല അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി പൈലറ്റ് പ്രൊജക്റ്റ് എന്ന രീതിയില്‍ 45 സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 15നു മുമ്പ് വിദ്യാര്‍ഥികളുടെ നിലവിലെ കായികക്ഷമതാ നിലവാരം പരിശോധിച്ച് രേഖപ്പെടുത്തും.
100 മീറ്റര്‍, 600 മീറ്റര്‍ ഓട്ടം, സിറ്റ് അപ്, പുഷ് അപ്, പുള്‍ അപ് എന്നീ ഇനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ കാഴ്ചവയ്ക്കുന്ന പ്രകടനമാണ് രേഖപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കും. ജനുവരിയില്‍ ഇതേ മാതൃകയില്‍ കായികശേഷി പരിശോധിച്ച് പുരോഗതി വിലയിരുത്തും.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് കാര്‍ഡ് തയ്യാറാക്കുക. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളരി, യോഗ, വ്യായാമമുറകള്‍ പ്രദര്‍ശിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഒ രാധ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, പ്രിന്‍സിപ്പല്‍ പി ശ്രീജ, ഹെഡ്മാസ്റ്റര്‍ പി കെ സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് സുധീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ്, സ്റ്റാഫ് സെക്രട്ടറി ദേവസ്യ ഓരത്തില്‍, കോ-ഓഡിനേറ്റര്‍ നാരായണന്‍കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it