thiruvananthapuram local

വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വിലയിരുത്താന്‍ സര്‍വേ

തിരുവനന്തപുരം: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി.  130 സ്‌കൂളുകളില്‍ നിലവില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. എക്‌സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിലാണ് ക്ലബുകള്‍ രൂപീകരിക്കുക.  ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാസംതോറും വിലയിരുത്തുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ സോനല്‍ ഓഫിസര്‍മാരെ നിയോഗിക്കും.  വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വിലയിരുത്തുന്നതിനായി നാലു താലൂക്കുകളില്‍ പോലിസിന്റെയും സര്‍ക്കാരിതര സംഘടനയുടെയും സഹായത്തോടെ വിശദമായ സര്‍വേ സംഘടിപ്പിക്കും.
ജില്ലയില്‍ ചൈല്‍ഡ് ഡീ അഡിക്്്്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍ എക്‌സൈസിന് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി മുരളീധരന്‍ നായര്‍, എസിപി സുനീഷ് ബാബു, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെകെ സുബൈര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ രജിത പി ജിത്ത്, ബേബി പ്രഭാകരന്‍, എസ് മുഹമ്മദ് ഇക്ബാല്‍, പിഎസ് വന്ദന എസ് വിജയകുമാര്‍, എസ് സുധീഷ്, റ്റിആര്‍ കിരണ്‍, എല്‍ആര്‍ മധുജന്‍, രമേശ് കൃഷ്ണന്‍, ഡോ. പിസി തോമസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it