Alappuzha local

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ആലപ്പുഴ: ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ല കലക്ടര്‍ ഇന്ന്  അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജനജീവിതം ദുസഹമായതായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നതായും തഹസില്‍ദാര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി.
മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.അങ്കണവാടികളില്‍ നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസമുണ്ടാവാതിരിക്കാന്‍ ഐസിഡിഎസ് അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിലുണ്ട്.
കഴിഞ്ഞ 11ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേ ര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും ഇന്നത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന്  കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it