വിദ്യാഭ്യാസ സ്തംഭനാവസ്ഥ: നടപടി വേണം

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു കെഎസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വര്‍ഷാരംഭം മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ആസൂത്രണമില്ലായ്മയാണിതിനു കാരണമെന്നു പ്രസിഡന്റ് എ കെ സൈനുദ്ദീനും ജനറല്‍ സെക്രട്ടറി വി കെ മൂസയും പ്രസ്താവനയില്‍ പറഞ്ഞു. ജൂണില്‍ മലബാര്‍ ജില്ലകളിലുണ്ടായ നിപാ പനിയും ആഗസ്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയവും അധ്യയന ദിവസങ്ങളെ വന്‍തോതില്‍ ബാധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനു പകരം പാദവാര്‍ഷിക പരീക്ഷയും മറ്റു അക്കാദമികേതര പ്രവര്‍ത്തനങ്ങളും മാറ്റിവയ്ക്കാനാണ് തീരുമാനിച്ചത്. ഇതു തികച്ചും അപക്വമായ തീരുമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് തീരുമാനമെടുക്കാതെ മേള മാറ്റിവച്ച നടപടി അനവസരത്തിലുള്ളതാണെന്നും നേതാക്കള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it