വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; ദേശസാല്‍കൃത ബാങ്കിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ചെന്നൈ: സിദ്ധ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിക്ക് വായ്പ നിഷേധിച്ച തിരുവണ്ണാമല ജില്ലയിലെ ദേശസാല്‍കൃത ബാങ്കിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പഠിച്ചിറങ്ങുന്ന കുട്ടികളുടെ നിയമന രേഖകള്‍ വിദ്യാഭ്യാസ സ്ഥാപനം സൂക്ഷിക്കുന്നില്ലെന്നാരോപിച്ചാണ് ബാങ്ക് വായ്പ നിഷേധിച്ചത്. എസ് നവീന്‍ എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ബാങ്കിന്റെ അരാനി ബ്രാഞ്ച് വായ്പ നിഷേധിക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുന്നുവെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥ് നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it