Kollam Local

വിദ്യാഭ്യാസ വകുപ്പ് നിയമനം വൈകിപ്പിക്കുന്നുവെന്ന് പരാതി

കൊല്ലം:ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് കൊല്ലം ജില്ലാ റാങ്ക് ലിസ്റ്റില്‍ നിന്ന് കഴിഞ്ഞ മാസം 14 ന് അഡൈ്വസ് ചെയ്ത നിയമനങ്ങള്‍ മനപൂര്‍വം  ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് വച്ചുതാമസിപ്പിക്കുന്നതായി പരാതി.
ഓഫിസ് അറ്റന്‍ഡഡ് ഒഴിവിലേയ്ക്കുള്ള ശുപാര്‍ശകളാണ് 22 ദിവസമായിട്ട് വച്ച് താമസിപ്പിക്കുന്നത്. ഒഴിവുള്ള തസ്തികയിലേയ്ക്കാണ് നിയമനത്തിന് ജില്ലാ പിഎസ്‌സി ഓഫിസ് ശുപാര്‍ശ നല്‍കുക. എന്നിട്ട് വിദ്യാഭ്യാസ വകുപ്പ് ആ വകുപ്പിലെ തന്നെ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിങ്ങിന്റെ പേരു പറഞ്ഞാണ് ഇപ്പോള്‍ അകാരണമായി താമസം വരുത്തിയിരിക്കുന്നത്.
എന്നാല്‍ ജില്ലാ വിഭ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആദ്യം എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാലാണ് താമസമെന്നാണ് അറിയിച്ചത്. 28 ആയപ്പോള്‍ അക്കാദമിക് ഇയര്‍ അവസാനമാണെന്നാണ് അന്വേഷിച്ചവരോട് പറഞ്ഞത്. ഏപ്രില്‍ ആദ്യം തന്നെ അയയ്ക്കുമെന്ന് പറഞ്ഞ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ഈയാഴ്ചയും അയയ്ക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിങ്ങിലൂടെ വകുപ്പിലെ ചിലരെ പ്രതിഷ്ഠിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചിലരുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഓര്‍ഡര്‍ വൈകിപ്പിക്കാനുള്ള നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ പരാതിനല്‍കാനൊരുങ്ങുകയാണ്. ഇന്ന് ഡിഡിഇയ്ക്കും ഡിപിഐയ്ക്കും പരാതി നല്‍കാനാണ് തീരുമാനം. വര്‍ഷങ്ങളായി കാത്തിരുന്ന് കിട്ടിയ ഉദ്യോഗത്തില്‍ കയറാനുള്ള തിയ്യതി നീട്ടിക്കൊണ്ടുപോകുന്ന ഡിഡിഇ ഓഫിസിന്റെ നീക്കത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍  അമര്‍ഷത്തിലാണ്.
Next Story

RELATED STORIES

Share it